ഗാന്ധി ജയന്തി
(വിജയൻ രാജപുരം)

ഓഫീസ്സിന്നവധിയാണിന്ന്
ഗാന്ധി ജയന്തിയാണത്രേ !
ഘോഷിക്കണം ബാപ്പുവിന്റെ
ജന്മദിനം വിശേഷമായ്

ഗാന്ധിവിലാസം വൈന്‍ഷാപ്പില്‍
ഇന്നു നല്ല തിരക്കാവാം
പീറ്റര്‍സ്കൊട്ടൊരു ഫുള്‍ബൊട്ടില്‍
വാങ്ങി ബാഗില്‍ കരുതീടാം
ഗാന്ധിപ്പാര്‍ക്കിലെ കല്‍ബെഞ്ചില്‍
ചെന്നിരുന്ന് കുടിച്ചീടാം



തൊട്ടുകുട്ടാന്‍ ചിക്കന്‍ ചാപ്സൊരു
പാക്കറ്റായ് വേറെ വാങ്ങീടാം
അഹിംസാ പരമോ ധര്‍മ:
മഹാത്മ ഗാന്ധി നമോസ്തുതെ !

(02 Oct 1990) 


No comments:

Post a Comment